പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സ്വാഗത എസ്. കൃഷ്ണൻ രംഗത്ത്. ഏഴ് വർഷം മുമ്പ് സംഗീത സംവിധായകൻ തന്നെ ലൈംഗിക, സാമ്പത്തിക, മാനസിക പീഡനത്തിന് വിധേയമാക്കിയെന്നാണ് അവരുടെ പരാതി. സ്റ്റുഡിയോയിലെ സൗണ്ട് പ്രൂഫ് മുറിയിൽ രഹസ്യ ക്യാമറ സ്ഥാപിച്ച് പീഡനം രേഖപ്പെടുത്തിയെന്നും തുടർന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വാഗത ആരോപിക്കുന്നത്.
അഭിമുഖത്തിലാണ് സ്വാഗത തന്റെ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. സംഗീത സംവിധായകൻ സ്റ്റുഡിയോയിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തെന്നും തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് അവരുടെ ആരോപണം. മറ്റു പെൺകുട്ടികളെയും ഇന്നും ഇതേ പീഡനം തുടരുന്നുണ്ടെന്നും സ്വാഗത പറയുന്നു.
തമിഴ് സിനിമാ മേഖല വിട്ട് ഋഷികേശിലേക്ക് താമസം മാറിയ സ്വാഗത, ഈ സംഭവങ്ങൾക്കുശേഷം തന്റെ ജീവിതം പൂർണ്ണമായും മാറിയെന്ന് പറയുന്നു. സംഗീത സംവിധായകനെ 'മദ്രാസിലെ എപ്സ്റ്റീൻ' എന്നും 'സീരിയൽ അബ്യൂസർ' എന്നും വിശേഷിപ്പിച്ച സ്വാഗത, നിരവധി പെൺകുട്ടികൾ ഇയാളുടെ കെണിയിലായെന്നും വെളിപ്പെടുത്തി.
Photo and News Source: Malayali Life









