തമിഴ് സിനിമയുടെ സംഗീതലോകത്ത് ഇളയരാജയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഗ്രാമീണ നാടോടി മുതൽ ക്ലാസിക്കൽ വരെ എല്ലാ ശൈലിയിലും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. മൂന്ന് തലമുറകളെ ആകർഷിച്ച സംഗീതജ്ഞനായ ഇളയരാജയ്ക്ക് ആയിരക്കണക്കിന് ചിത്രങ്ങൾക്ക് സംഗീതം നൽകിയ experience ഉണ്ട്.

1980-കളിലായിരുന്നു അദ്ദേഹത്തിന്റെ ഉന്നതിയ. അക്കാലത്ത് അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ശബ്ദം നൽകിയത് എസ്.പി. ബാലസുബ്രമണ്യനും എസ്.ജാനകിയുമായിരുന്നു. ജാനകിയുടെ ശബ്ദം ഇളയരാജയുടെ ഗ്രാമീണ സംഗീതശൈലിയുമായി നന്നായി ഒത്തുചേർന്നു.

എന്നാൽ 1978-ൽ പുറത്തിറങ്ങിയ ‘അച്ചാനി’ എന്ന ചിത്രത്തിലെ ‘മാതാ ഉൻ കോവിലിൽ മണി ദീപം യെട്രിനേൻ’ എന്ന ഗാനം റെക്കോർഡുചെയ്യുമ്പോൾ ജാനകി വികാരാധീനയായി. പൊട്ടിക്കരഞ്ഞ അവർ, “എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല; വരികൾ എന്റെ മനസ്സിനെ വേദനിപ്പിക്കുന്നു” എന്നു പറഞ്ഞു. ഒടുവിൽ ഇളയരാജ തന്നെ അവരെ ആശ്വസിപ്പിക്കുകയും മണിക്കൂറുകൾക്ക് ശേഷം ഗാനം വീണ്ടും റെക്കോർഡുചെയ്യുകയും ചെയ്തു.

Photo and News Source: Janmabhumi