ടെക്സസിലെ ഹണ്ട്സ് വിൽ ജയിലിൽ വെച്ച് 2008ലെ ഗാർലൻഡ് കൊലപാതക കേസിലെ പ്രതിയായ ജെയിംസ് ബ്രോഡ്നാക്സിന്റെ വധശിക്ഷ ഏപ്രിൽ 30-ന് നടപ്പിലായി. വ്യാഴാഴ്ച രാത്രി 6:47ന് വിഷമിശ്രിതം കുത്തിവച്ച ശേഷം അദ്ദേഹം മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.

ഗാർലൻഡിലെ ഒരു റെക്കോർഡിങ് സ്റ്റുഡിയോയ്ക്ക് പുറത്തുവെച്ച് മാത്യു ബട്ട്ലർ, സ്റ്റീഫൻ സ്വാൻ എന്നിവരെ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ വെടിവെച്ച് കൊലപ്പെടുത്തിയതായിരുന്നു കേസ്. അറസ്റ്റിലായ സമയത്ത് ബ്രോഡ്നാക്സ് താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നു. ഇരകളുടെ കുടുംബങ്ങൾക്കെതിരെ യാതൊരു അനുതാപവും അദ്ദേഹം പ്രകടിപ്പിച്ചില്ല.

എന്നാൽ, ബ്രോഡ്നാക്സിന്റെ ബന്ധുവായ ഡെമാരിയസ് കമ്മിങ്സ് താനാണ് കൊലപാതകം നടത്തിയതെന്ന് വെളിപ്പെടുത്തി. കൊലയ്ക്കുപയോഗിച്ച തോക്കിലും ഇരകളുടെ വസ്ത്രങ്ങളിലും കമ്മിങ്സിന്റെ ഡിഎൻഎ കണ്ടെത്തിയതായി പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. വംശീയ വിവേചനം നടന്നതായും ബ്രോഡ്നാക്സിന്റെ അഭിഭാഷകർ ആരോപിച്ചു. എങ്കിലും, കുറ്റസമ്മതവും മറ്റ് തെളിവുകളും പരിഗണിച്ച് സുപ്രീം കോടതിയും ടെക്സസ് അപ്പീൽ കോടതിയും വധശിക്ഷ തടയാൻ വിസമ്മതിച്ചു.

Photo and News Source: Sathyam Online