മുംബൈ: മഹാരാഷ്ട്രയിലെ അകോളയിൽ ഹിന്ദു യുവതിയെ ലൗജിഹാദിന് ഇരയാക്കിയ ജമീർ സാഹിറുദ്ദീൻ ഖാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ യുവതിയെ ഗെയിമിംഗ് ആപ്പിലൂടെ വ്യാജ വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ച ജമീർ, ‘ബാദ്ഷാ’ എന്ന പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു. കുടുംബവഴക്കത്തെ മുതലെടുത്ത് യുവതിയെ ‘ബ്രെയിൻ വാഷ്’ ചെയ്ത ജമീർ, പ്രണയത്തിന്റെ പേരിൽ മഹാരാഷ്ട്രയിലേക്ക് കൊണ്ടുവന്നു.

യുവതിയുടെ കുടുംബാംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഹിന്ദു സംഘടനകളും അന്വേഷണത്തിൽ ചേർന്നു. അന്വേഷണത്തിൽ ജമീറിന്റെ വസതിയിൽ കഴിഞ്ഞ അഞ്ച് ദിവസമായി യുവതി തടവിലാണെന്ന് പോലീസ് കണ്ടെത്തി. ഉടൻ തന്നെ വീട് റെയ്ഡ് ചെയ്ത പോലീസ് യുവതിയെ മോചിപ്പിച്ചു. പ്രദേശത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത പോലീസ് സേന വിന്യസിച്ചു. നിലവിൽ പ്രതി പോലീസിന്റെ കസ്റ്റഡിയിലാണ്.

Photo and News Source: Janmabhumi