മസ്‌കറ്റിൽ വച്ച് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഒമാനിലെ വത്തിക്കാൻ അംബാസഡർ ആർച്ച്ബിഷപ്പ് ഡോ. നിക്കോളാസ് ഹെന്റി തേവനും കൂടിക്കാഴ്ച നടത്തി.

ഈ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും പരസ്പര സൗഹൃദത്തെക്കുറിച്ചും ചർച്ചയായി. മത-സംസ്‌കാര സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരസ്പര ബഹുമാനത്തെയും സഹിഷ്ണുതയെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിനും ഇരുപക്ഷവും ശ്രദ്ധ ചെലുത്തിയതായി അറിയുന്നു.

പോപ്പ് ലിയോ പതിനാലാമന്റെ സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള നിലപാടുകളെ ഒമാൻ വിദേശകാര്യ മന്ത്രി പ്രശംസിച്ചു. യുദ്ധങ്ങൾ അവസാനിപ്പിക്കാനും അതിക്രമങ്ങളെ നിരസിക്കാനും സംവാദങ്ങൾക്കും പരിഹാരങ്ങൾക്കും മുൻതൂക്കം നൽകാനും ആഹ്വാനം ചെയ്തു.

Photo and News Source: Mathrubhumi