ഇടുക്കി ജില്ലയിലെ മംഗളദേവി ഉത്സവത്തിനിടെ ആറ് പേർക്ക് ഇടിമിന്നലേറ്റു. പോലീസുകാരനുൾപ്പെടെയുള്ള ഇവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറാൻ നിർദ്ദേശിക്കുന്നു. തുറസ്സായ സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ നിന്നും അകന്നിരിക്കുകയും വൈദ്യുത ഉപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും ചെയ്യേണ്ടതാണ്.

മേഘാവൃതമായ അന്തരീക്ഷത്തിൽ പുറത്ത് കളിക്കുന്നത് ഒഴിവാക്കാനും ആവശ്യപ്പെടുന്നു. ഇടിമിന്നലിന്റെ ഭീഷണി ഉണ്ടാകുമ്പോൾ വൃക്ഷങ്ങളുടെ ചുവട്ടിലും ടെറസുകളിലും ഒഴിയണം.

Photo and News Source: Media Mangalam