കൊച്ചി: ഗ്രേറ്റ് നിക്കോബാർ ദ്വീപിനെ കുറിച്ച് രാഹുൽ ഗാന്ധി ഉയർത്തുന്ന വിമർശനങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് ഡോ. സെൻ കുമാർ അഭിപ്രായപ്പെടുന്നു. സ്വന്തം രാജ്യത്തേക്കാൾ വിദേശ രാജ്യങ്ങളോടാണ് രാഹുലിന് പ്രതിബദ്ധതയെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഗ്രേറ്റ് നിക്കോബാർ മലാക്കാ കടലിടുക്കിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ചൈനയ്ക്കും ഇന്ത്യയ്ക്കും വളരെ പ്രധാനപ്പെട്ടതാണ്.

ഇന്ത്യയൊരു ശക്തമായ ഇടപെടൽ നടത്തുകയാണെങ്കിൽ, ചൈനയുടെ സാമ്പത്തിക സ്ഥിതി പോലും തകരുമെന്ന് സെൻ കുമാർ പറയുന്നു. വികസനം നടക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾ പോലും ഇവിടെ നങ്കൂരമിടും. ഇന്ത്യയുടെ വ്യാപാരവും കുതിച്ചുയരും. റഫാൽ പോലുള്ള വിമാനങ്ങൾ ഇവിടെ വിന്യസിക്കാനും കഴിയും. ബംഗാൾ ഇലക്ഷൻ പോലും മാറ്റിവച്ച് രാഹുൽ ഇവിടെ എത്തിയതിന്റെ ഉദ്ദേശ്യം സംശയമുണർത്തുന്നു. ഗോത്രവർഗങ്ങൾ പോലും അനുകൂലിക്കുന്ന വികസനമാണ് കേന്ദ്രസർക്കാർ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയുടെ പ്രതിരോധശക്തി ശക്തമാകുകയാണെങ്കിൽ, ചൈനയുടെ അടിത്തറ തന്നെ ഇളകും. എല്ലാ നടപടികളും ചൈന പിൻവലിക്കേണ്ടി വരും. ഇന്ത്യയെക്കാൾ ചൈനയ്ക്കാണ് രാഹുൽ കൂടുതൽ സഹായിക്കുന്നതെന്നും സെൻ കുമാർ പറയുന്നു.

Photo and News Source: Janmabhumi