ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ മൂന്ന് ദിവസം മാത്രം ബാക്കിയുള്ള സമയത്ത് സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ സംഘർഷം ഉയർന്നു. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം മണ്ഡലത്തിലെ പേട്ടവയത്തലൈയിൽ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർത്ഥി രമേശിന്റെ തെരഞ്ഞെടുപ്പ് ഓഫീസ് അക്രമികൾ തീയിട്ട് നശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഓഫീസിന് തീയിട്ടതിനൊപ്പം ബാനറുകളും പ്രചാരണ ബോർഡുകളും പൂർണ്ണമായും കീറി നശിപ്പിച്ചു. ടിവികെ യൂണിയൻ സെക്രട്ടറി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
രമേശ് പറഞ്ഞത്, വെള്ളിയാഴ്ച രാവിലെ അജ്ഞാതർ ഓഫീസിന് തീയിട്ടതാണെന്നും മുഴുവൻ ബാനറുകളും കീറിക്കളഞ്ഞതായും. ശ്രീരംഗം മണ്ഡലത്തിൽ വോട്ടെണ്ണൽ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുമോ എന്നും അദ്ദേഹം സംശയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മൂന്ന് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോളുകൾ ഡിഎംകെയ്ക്ക് മേൽക്കൈ പ്രവചിക്കുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെ സഖ്യം ഭരണം നിലനിർത്തുമെന്നാണ് പ്രവചനം. പീപ്പിൾസ് പൾസ്, ചാണക്യ തുടങ്ങിയ ഏജൻസികൾ ഡിഎംകെയ്ക്ക് മുന്നേറ്റം പ്രവചിക്കുന്നു. ജെവിസി ടൈംസ് നൗ, അണ്ണാ ഡിഎംകെ – ബിജെപി സഖ്യം അട്ടിമറി നേടുമെന്നും പ്രവചിക്കുന്നു. ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലത്തിൽ ടിവികെയ്ക്കാണ് മേൽക്കെ.
Photo and News Source: Media Mangalam










