കൊച്ചി: ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന ഫ്ലിപ്കാർട്ട്, ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം അവതരിപ്പിച്ചു. കാർഡ് പേയ്‌മെന്റുകൾ കൂടുതൽ സുരക്ഷിതവും ലളിതവുമാക്കുന്ന ഈ സംവിധാനം, ആക്സിസ് ബാങ്കും പേയുവും (PayU) ചേർന്ന് നടപ്പിലാക്കുന്നു.
ഈ പുതിയ സംവിധാനത്തിലൂടെ, കാർഡ് വഴിയുള്ള പണമിടപാടുകൾക്ക് എസ്എംഎസ് ഒടിപിക്ക് പകരം വിരലടയാളമോ ഫെയ്‌സ് ഐഡിയോ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ ഓതന്റിക്കേഷൻ പൂർത്തിയാക്കാം. ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ ഒരുപോലെ ലഭ്യമായ ഈ സേവനം, ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നു.
സിം സ്വാപ്പിംഗ്, ഒടിപി അധിഷ്ഠിത തട്ടിപ്പുകൾ എന്നിവ തടയുന്നതിന് ഈ സംവിധാനം സഹായകരമാകുമെന്ന് ഫ്ലിപ്കാർട്ട് പേയ്‌മെന്റ് വിഭാഗം വൈസ് പ്രസിഡന്റ് ഗൗരവ് അറോറ വ്യക്തമാക്കി. ഓടിപി വരുന്നതിലുള്ള വൈകല്യങ്ങൾ മൂലമുണ്ടാകുന്ന ഇടപാട് പരാജയങ്ങളും ഈ സംവിധാനം ഒഴിവാക്കും.
Photo and News Source: Kerala Online News








