കെയ്‌റോയിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള അൽ ബഹ്‌നാസിൽ നടത്തിയ ഖനനത്തിലാണ് ഗവേഷകർ ഒരു അത്ഭുതകരമായ കണ്ടെത്തലിന് സാക്ഷ്യം വഹിച്ചത്. പ്രാചീന ഈജിപ്തിലെ ശവസംസ്കാര രീതികളെക്കുറിച്ചുള്ള നിലവിലെ ധാരണകളെ തന്നെ മാറ്റിമറിക്കാൻ പോന്ന ഈ കണ്ടെത്തൽ, മമ്മിയുടെ വയറ്റിൽ നിന്നും ഹോമറിന്റെ 'ഇലിയഡ്' എന്ന ഇതിഹാസ കാവ്യത്തിലെ വരികൾ കണ്ടെത്തിയതാണ്. പാപ്പിറസ് ലിഖിതങ്ങൾ മൃതദേഹത്തോടൊപ്പം വെക്കുന്ന പതിവുണ്ടെങ്കിലും, സാഹിത്യ കൃതികളുടെ ഭാഗങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത് ആദ്യമായാണ്.
ബാഴ്‌സലോണ സർവകലാശാലയിലെ സംഘം ഈ കണ്ടെത്തലിനെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള സംഭവങ്ങളിലൊന്നായി വിലയിരുത്തുന്നു. റോമൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന വ്യക്തിയുടെ ശരീരമാണെന്ന് ഗവേഷകർ സ്ഥിരീകരിച്ചിട്ടുണ്ട്. കാലപ്പഴക്കം കൊണ്ട് ഏറെ ദോഷം സംഭവിച്ചിട്ടും, ഈ പാപ്പിറസ് രേഖകൾ പുരാതന ഈജിപ്തിന്റെ സംസ്കാരത്തെക്കുറിച്ചുള്ള പുതിയ വെളിച്ചം വീശാൻ സഹായിക്കും.
Photo and News Source: Media Mangalam










