നഗരങ്ങളിലെ തിരക്കേറിയ റോഡുകളിൽ ഡ്രൈവിംഗ് എളുപ്പമാക്കാൻ ഓട്ടോമാറ്റിക് കാറുകൾ ഏറെ പ്രയോജനകരമാണ്. ഡ്രൈവിംഗ് ആസ്വാദ്യകരമാക്കുന്ന ആധുനിക ഓട്ടോമാറ്റിക് ഗിയർബോക്സുകളാണ് ഇതിന് കാരണം. ആദ്യമായി ഓട്ടോമാറ്റിക് കാർ വാങ്ങാൻ തീരുമാനിക്കുന്നവർക്ക് പരിഗണിക്കാവുന്ന അഞ്ച് മോഡലുകളാണ് ഇവ.

ഹ്യുണ്ടായ് ഐ 20 എൻ ലൈൻ ഒരു പ്രീമിയം ഹാച്ച്ബാക്കാണ്. 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനും 7 സ്പീഡ് ഡി സി ടി ഗിയർബോക്സുമുള്ള ഈ കാർ സൗകര്യവും ഡ്രൈവിംഗ് ആവേശവും ഒരുമിച്ച് നൽകുന്നു. പാഡിൽ ഷിഫ്റ്ററുകളും ഇതിലുണ്ട്.

കിയ സോണറ്റ്സ് 4 മീറ്റർ എസ് യു വി വിഭാഗത്തിൽ പെടുന്ന ഒരു മികച്ച വാഹനമാണ്. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ രണ്ട് ഓട്ടോമാറ്റിക് ഓപ്ഷനുകളോടെ ലഭിക്കുന്ന ഈ കാർ 7 സ്പീഡ് ഡി സി ടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്സുകളോടെ വരുന്നു.

ഹോണ്ട എലിവേറ്റ്വിശാലമായ ഇന്റീരിയറും മികച്ച റോഡ് സാന്നിധ്യവുമുള്ള ഒരു എസ് യു വിയാണ്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനും സി വി ടി ഗിയർബോക്സും ഇതിൽ ഉണ്ട്. പാഡിൽ ഷിഫ്റ്ററുകളും ലഭ്യമാണ്.

ഫോക്സ്‌വാഗൺ ടൈഗൺ നിർമ്മാണ നിലവാരമുള്ള ഒരു കോംപാക്ട് എസ് യു വിയാണ്. 1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനുകളോടെ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ, 7 സ്പീഡ് ഡി സി ടി ഓട്ടോമാറ്റിക് ഗിയർബോക്സുകളോടെ ലഭ്യമാണ്. പ്രിസൈസ് ഗിയർ ഷിഫ്റ്റുകൾ ഇതിന്റെ പ്രത്യേകതയാണ്.

Photo and News Source: Siraj Live