വേനൽക്കാലത്ത്ശരീരത്തിന് തണുപ്പു നൽകുന്ന തണ്ണിമത്തൻ ഇപ്പോൾ വിപണിയിൽ സജീവമാണ്. എന്നാൽ വിപണിയിൽ ലഭിക്കുന്ന തണ്ണിമത്തനിൽ മാരകമായ രാസവസ്തുക്കളും അസ്വാഭാവികമായ ചായങ്ങളും കലർത്തി വിഷാംശം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനു ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും.
നിറവും രൂപവും ശ്രദ്ധിക്കുക. സ്വാഭാവികമായ തണ്ണിമത്തന് അമിതമായ ചുവപ്പ് നിറമില്ല. എല്ലാ ഭാഗത്തും ഒരുപോലെയല്ലാത്ത നിറമാണ് പ്രകൃതിദത്തതിന്റെ ലക്ഷണം. അസ്വാഭാവികമായ കടും ചുവപ്പ് നിറവും, തൊലിപ്പുറത്തെ ദ്വാരങ്ങളോ പാടുകളോ കാണുന്നുണ്ടെങ്കിൽ രാസവസ്തുക്കൾ കുത്തിവെച്ചതാകാം.
കോട്ടൺ ബോൾ ടെസ്റ്റ് നടത്താം. തണ്ണിമത്തൻ മുറിച്ച ശേഷം ഉൾഭാഗത്ത് പഞ്ഞി തുടച്ചാൽ ചുവപ്പ് നിറം പടരുന്നുണ്ടെങ്കിൽ കൃത്രിമ നിറമാണ്. വെള്ളം ഉപയോഗിച്ചുള്ള പരിശോധനയിലും വെള്ളം ചുവപ്പായി മാറുന്നുണ്ടെങ്കിൽ ചായം ചേർത്തതാകും. വിത്തുകൾ കറുപ്പോ കടും തവിട്ടോ ആണെങ്കിൽ പ്രകൃതിദത്തമാണ്.
Photo and News Source: Siraj Live










