പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ (മെയ് 2) റീപോളിംഗ് പ്രഖ്യാപിച്ചു. ഡയമണ്ട് ഹാർബർ, മഗ്രാഹത്ത് പശ്ചിമ എന്നീ രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക.

മഗ്രാഹത്ത് പശ്ചിമയിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ 4 ബൂത്തുകളിലുമായാണ് റീപോളിംഗ്. ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ജനപ്രാതിനിധ്യ നിയമം 1951-ലെ സെക്ഷൻ 58(2) പ്രകാരം ഈ ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു.

റീപോളിംഗ് വൈകുന്നേരം 6 മണി വരെ തുടരും. പോളിംഗ് പരിധിയിൽ ഉച്ചഭാഷിണിയിലൂടെയും സ്ഥാനാർത്ഥികളെ രേഖാമൂലം അറിയിച്ചും പ്രചാരണം നടത്തണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ നിർദ്ദേശിച്ചു. മെയ് 4-ന് വോട്ടെണ്ണൽ നടക്കുമെന്നും കനത്ത സുരക്ഷ നടപ്പിലാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

Photo and News Source: Siraj Live