നടൻ സുബീഷ് സുധി തന്റെ പുതിയ സിനിമാ നിർമ്മാണത്തിന്റെ ബാധ്യതകളാൽ സാമ്പത്തികമായി തകർന്നതായി വെളിപ്പെടുത്തി. നിർമാതാക്കളുടെ കടം കാരണം രണ്ടു തവണ ആത്മഹത്യയ്ക്കു ശ്രമിച്ച അദ്ദേഹം, മുംബൈയിലെ ഏജന്റുമാർ പണം വാങ്ങി കബളിപ്പിച്ചുവെന്നും തന്റെ വീട് ജപ്തിയിലാണെന്നും പറഞ്ഞു. കുടുംബത്തിനു പോലും ഭീഷണി നേരിടേണ്ടി വന്നതായി അദ്ദേഹം വെളിപ്പെടുത്തി. ചിത്രത്തിന്റെ റീ-റിലീസിലൂടെ മാത്രമേ പ്രതീക്ഷയുണ്ടാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'റിലീസിന്റെ സമയം അനുകൂലമായിരുന്നില്ല.

മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു പോലെയുള്ള ചിത്രങ്ങൾ ഉണ്ടായിരുന്നു. മാർച്ചിൽ പരീക്ഷകൾ, നോമ്പ് തുടങ്ങിയ പ്രതിസന്ധികളും ഉണ്ടായിരുന്നു. ഓട്ടി ഓടിഡിയിൽ കച്ചവടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ബോംബെയിൽ പോയപ്പോൾ ഏജന്റുമാർ പൈസ വാങ്ങി കബളിപ്പിച്ചു. കടം തീർക്കാൻ പല പരിപാടികളും നോക്കി, ഒന്നും നടന്നില്ല. അവസാനം എല്ലാം വഴിമുട്ടിയ അവസ്ഥയിലായി. ബാധ്യത മുഴുവൻ എന്റെ തലയിലായി. പണം തിരികെ കിട്ടാൻ നിർമാതാക്കൾ എന്നെ പീഡിപ്പിച്ചു.

ഒന്നും നടക്കാതെ വന്നപ്പോൾ കത്തെഴുതി സുഹൃത്തിനു നൽകി തിരുവനന്തപുരത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു. എന്നെ പിന്തുടർന്ന് കണ്ടെത്തി പിന്തിരിപ്പിച്ചു. അരമണിക്കൂർ മുമ്പെ പോലും അമ്മയെ വിളിച്ചു ഭീഷണിപ്പെടുത്തി.

Photo and News Source: Mathrubhumi