തിരുവനന്തപുരം ആര്യനാട് സ്വദേശികളായ ഷെബിനും (34) അര്‍ച്ചനയും (32) പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയിലെ റബര്‍ മരത്തില്‍ പരസ്പരം കൈകള്‍ കോര്‍ത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിനോദസഞ്ചാരികളാണ് വെള്ളിയാഴ്ച രാവിലെ ഇവരെ ആദ്യം കണ്ടത്. പരസ്പരം കൈകള്‍ ബന്ധിപ്പിച്ച നിലയിലായതിനാല്‍ ആത്മഹത്യയാണെന്ന് പോലീസ് പ്രാഥമിക നിഗമനം നടത്തി. അര്‍ച്ചനയെ കാണാതായെന്ന പരാതി ഭര്‍ത്താവ് പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയിരുന്നു.
ദീര്‍ഘകാല പ്രണയബന്ധത്തിലായിരുന്ന ഇവരെ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം തുടരുന്നു.
Photo and News Source: Janam TV










