പല്ലുവേദന നമ്മുടെ നിത്യജീവിതത്തെ തന്നെ അലോസരപ്പെടുത്തുന്ന ഒരു പ്രശ്നമാണ്. രണ്ട് ദിവസത്തിലധികം നീണ്ടുനിൽക്കുന്ന വേദനയെ വിദഗ്ദ്ധചികിത്സയിലൂടെ മാത്രമേ പരിഹരിക്കാനാകൂ. എന്നാൽ തുടക്കത്തിൽ തന്നെ പരിഹാരമാർഗ്ഗങ്ങൾ പരീക്ഷിച്ചുനോക്കാവുന്നതാണ്.
മുറിവോ മോണ വീക്കമോ മൂലമുണ്ടാകുന്ന വേദനയ്ക്ക് ഐസ് പാക്ക് ഉപയോഗിക്കാം. വേദനിക്കുന്ന പല്ലിന്റെ ഭാഗത്തുള്ള കവിളിൽ ഐസ് പാക്ക് ഇടവിട്ട് വയ്ക്കുന്നത് ആശ്വാസം നൽകും. അണുബാധ നിയന്ത്രിക്കാൻ വെളുത്തുള്ളി നല്ലൊരു പ്രതിവിധിയാണ്. വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും.
ഗ്രാമ്പൂ പല്ലുവേദനയ്ക്കും വീക്കത്തിനും നല്ല പ്രതിവിധിയാണ്. ഇത് വേദന നിയന്ത്രിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും. ഉപ്പിട്ട വെള്ളം ഉപയോഗിച്ച് വായ കഴുകുന്നത് പല്ലുവേദന അകറ്റാൻ സഹായിക്കും. വായിലെ നീര് കുറയ്ക്കാനും തൊണ്ടവേദന ശമിപ്പിക്കാനും ഉപ്പുവെള്ളം ഏറെ ഫലപ്രദമാണ്.
മഞ്ഞൾപ്പൊടി വെള്ളത്തിൽ കലർത്തി പേസ്റ്റാക്കി പല്ലിൽ പുരട്ടുന്നത് അണുബാധ മൂലമുണ്ടാകുന്ന വേദന കുറയ്ക്കും. മഞ്ഞൾ വീക്കം തടയുകയും ബാക്ടീരിയ നശിപ്പിക്കുകയും ചെയ്യും. ഈ simple home remedies പല്ലുവേദനയ്ക്ക് ശമനം നൽകും.
Photo and News Source: Samakalika Malayalam








