മധ്യപ്രദേശിലെ നർമ്മദ നദിയിൽ ഇന്നലെ ബോട്ട് അപകടത്തിൽ പെട്ട് കാണാതായ അമ്മയും നാലുവയസ്സുകാരനായ മകനും മരണാനന്തരം അമ്മയുടെ നെഞ്ചോടു ചേര്‍ത്തു കിടക്കുന്നതായി കണ്ടെത്തി. നർമ്മദ ബാർഗി ഡാമിനു സമീപം ഉണ്ടായ അപകടത്തിൽ 9 പേർ മരിക്കുകയും 24 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. രക്ഷാപ്രവർത്തകരുടെ തിരച്ചിലിൽ 17 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 5 കുഞ്ഞുങ്ങളുടെ തിരച്ചിലും തുടരുന്നു.

കാലാവസ്ഥയിലെ പെട്ടെന്നുണ്ടായ മാറ്റവും ബോട്ടിലെ അമിതഭാരവും അപകടത്തിന് കാരണമായിരിക്കാം എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു. അപകടത്തിൽ പിതാവും മകളും രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്.

Photo and News Source: Samakalika Malayalam