കേന്ദ്രസർക്കാരിന്റെ വിവിധ തസ്തികകളിൽ ഹിന്ദി ട്രാൻസ്‌ലേറ്റർമാരെ നിയമിക്കുന്നതിനായി എസ്.എസ്.സി. 2026-ലെ കംപൈൻഡ് ഹിന്ദി ട്രാൻസ്‌ലേറ്റർ പരീക്ഷയ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 84 ഒഴിവുകളാണ് ഉള്ളത്. പരീക്ഷ 2026 ഓഗസ്റ്റ്-സെപ്റ്റംബറിൽ നടക്കും. ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫീസർ, സീനിയർ ട്രാൻസ്‌ലേഷൻ ഓഫീസർ തുടങ്ങിയ തസ്തികകളാണ് ഉള്ളത്.
അപേക്ഷിക്കാനായി ഒറ്റത്തവണ രജിസ്ട്രേഷൻ (ഒ.ടി.ആർ.) നടത്തണം. വിവരങ്ങൾക്ക് ssc.gov.in സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി മേയ് 14 വരെയാണ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമുള്ള ലിങ്കുകൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
Photo and News Source: Mathrubhumi










