ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിപണിയിൽ ടർബോ-പെട്രോൾ എഞ്ചിനുകളുള്ള വാഹനങ്ങൾക്കാണ് ഇപ്പോൾ കൂടുതൽ പ്രിയം. ഇന്ധനച്ചെലവ് കുറയ്ക്കാനും കരുത്തും വേഗതയും ഉറപ്പാക്കാനും കഴിയുന്ന മോഡലുകളാണ് ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്നത്. ARAI സാക്ഷ്യപ്പെടുത്തിയ ഏറ്റവും മികച്ച മൈലേജ് നല്‍കുന്ന 7 ടർബോ-പെട്രോൾ എസ്‌യുവികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നു. ഈ റിപ്പോർട്ട് പുതുതായി എസ്‌യുവി വാങ്ങാൻ ഒരുങ്ങുന്നവർക്ക് തീരുമാനമെടുക്കാൻ സഹായകരമാകും.

കിയ സെല്‍റ്റോസ് ഏഴാം സ്ഥാനത്താണ്. 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന് ലിറ്ററിന് 17.9 കിലോമീറ്റർ മൈലേജ് ഉണ്ട്. സ്‌പോർട്ടി ലുക്കും പ്രീമിയം ഇന്റീരിയറുമുള്ള സെല്‍റ്റോസ് പ്രകടനത്തിനു മുൻഗണന നൽകുന്നവർക്കുള്ള മികച്ച ഓപ്ഷനാണ്.

ഹ്യുണ്ടായി ക്രെറ്റ ആറാം സ്ഥാനത്താണ്. 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന് 160hp പവറും ലിറ്ററിന് 18.4 കിലോമീറ്റർ മൈലേജും ഉണ്ട്. 7-സ്പീഡ് ഡിസിടി ട്രാൻസ്മിഷനോടെ വരുന്ന ക്രെറ്റ മികച്ച പ്രകടനവും അത്യാധുനിക ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. വൻ ഡിമാൻഡ് ഉള്ള മോഡൽ കൂടിയാണിത്.

Photo and News Source: DriveSpark