തൃശ്ശൂർ ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രോത്സവ വേളയിലാണ് ആന ഇടഞ്ഞ സംഭവം. ഉച്ചക്ക് ശേഷം നടന്ന ഈ അക്രമത്തിൽ രണ്ടാം പാപ്പാന്‍ ശ്രീക്കുട്ടന് (25) മരണപ്പെട്ടു. പത്തനംതിട്ട സ്വദേശിയായ പാപ്പാനെ വാഴ്വാടി കാശിനാഥൻ എന്ന ആന ചവിട്ടി കൊന്നു. വ്യാഴാഴ്ച രാത്രി വിളക്ക് എഴുന്നള്ളിപ്പിനിടെ ആന അസ്വാഭാവിക സ്വഭാവം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സുരക്ഷാ നടപടിയായി ആനയെ തളച്ച് പറമ്പിലേക്ക് മാറ്റിയിരുന്നു.
എന്നാൽ ഇന്ന് ഉച്ചയോടെ വീണ്ടും ഇടഞ്ഞ ആന, താല്‍ക്കാലിക ഷെഡ് തകർത്ത് പാപ്പാനെ ആക്രമിച്ചു. ഒന്നാം പാപ്പാന്‍ അമലും (28) ഗുരുതരമായി പരിക്കേറ്റു. രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീക്കുട്ടൻ മരണമടഞ്ഞു. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ആനപ്പകയാണിത്. രാവിലെ എറണാകുളം അങ്കമാലി കിടങ്ങൂരിലുണ്ടായ സംഭവത്തിനുശേഷം ഈ അപകടം ഉത്സവപ്രേമികളെ ഭീതിയിലാഴ്‌ത്തിയിരിക്കുന്നു.
Photo and News Source: Janam TV










