ഉച്ചഭക്ഷണത്തിനു ശേഷം അനുഭവപ്പെടുന്ന ക്ഷീണം ഒഴിവാക്കാൻ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. നട്‌സും വിത്തുകളും കഴിക്കുന്നത് ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നൽകുന്നു. ഇത് ഊർജ്ജനില വേഗത്തിൽ ഉയർത്തുന്നു.

തൈരിൽ പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തി, ദിവസം മുഴുവൻ പ്രവർത്തിക്കാൻ ഊർജ്ജം നൽകുന്നു. ആപ്പിൾ, ബെറി തുടങ്ങിയ പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. നാരുകളും പ്രകൃതിദത്ത പഞ്ചസാരയും ശരീരത്തിന് ലഭിക്കുന്നു.

വേവിച്ച മുട്ടകൾ ദിവസവും കഴിക്കുന്നത് ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ നൽകുന്നു. വയറു നിറയുന്നത് മെച്ചപ്പെടുത്തുന്നു. 70% കൊക്കോ ഉള്ള ഡാർക്ക് ചോക്ലേറ്റ് ചെറിയ അളവിൽ കഴിക്കുന്നത് ശരീരത്തിന് മഗ്നീഷ്യവും കഫീനും നൽകുന്നു. ഇത് ഉച്ചയ്ക്കു ശേഷമുള്ള ക്ഷീണത്തെ നിയന്ത്രിക്കുന്നു.

Photo and News Source: Samakalika Malayalam