കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ ഇടിവുണ്ടായി. രാവിലെ 280 രൂപയും ഉച്ചക്ക് 1,440 രൂപയുമായി വില കുറഞ്ഞു. ഇതോടെ ഒരു പവനിന്റെ വില 1,10,280 രൂപയായി.
ഗ്രാമിന്റെ വില രാവിലെ 35 രൂപയും ഉച്ചക്ക് 180 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന്റെ വില 13,785 രൂപയായി. ഇന്ന് രണ്ടു തവണയായി സ്വർണ്ണത്തിന്റെ വില 1,720 രൂപ കുറഞ്ഞു.
ഇന്നലെ വൈകീട്ടു വരെ പവനിന്റെ വില 1,12,000 രൂപയായിരുന്നു. അതിനുശേഷം കുത്തനെ കുറഞ്ഞു. കഴിഞ്ഞ ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ്ണവിലയിലെ ഏറ്റവും ഉയർന്ന രേഖ. ഡിസംബർ 23-നാണ് പവനിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. ഒരു വർഷത്തിനുള്ളിൽ ഒരു പവനിന്റെ വില 42,400 രൂപയോളം ഉയർന്നിട്ടുണ്ട്.
Photo and News Source: Siraj Live










