പൊന്നാനിയിൽ നടന്ന കൊലപാതകക്കേസിൽ മുഹമ്മദ് (24) എന്നയാളെ പൊന്നാനി കോടതി റിമാൻഡ് ചെയ്തു. പുനർഗേഹം ഭവനസമുച്ചയത്തിലെ ഫാത്തിമയെ (23) ഭർത്താവായ മുഹമ്മദ് കൊലപ്പെടുത്തി. അവിഹിതബന്ധം സംശയിച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട മുഹമ്മദിനെ ഉച്ചയ്ക്ക് പരപ്പനങ്ങാടി റെയിൽവേ ട്രാക്കിനു സമീപത്തുനിന്ന് പോലീസ് പിടികൂടി. പ്രതിയുമായി ബീച്ചിൽ തെളിവെടുപ്പും നടത്തി. കൊലപാതകത്തിനുശേഷം മുഹമ്മദ് നാലുമാസം പ്രായമുള്ള കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു.

കുറുക്കന്മാർ വരുന്നതുകണ്ടപ്പോൾ കുഞ്ഞിനെ കടൽത്തീരത്ത് കിടത്തി മണൽകുഴിയിൽ മൃതദേഹം മൂടി. പിന്നാലെ കുഞ്ഞിനെ മാതാവിനെ ഏൽപ്പിച്ചു. ഫാത്തിമയുടെ മാതാവിനോട് അവളുടെ വിട്ടിലേക്ക് പോയെന്ന് കള്ളം പറഞ്ഞു.

Photo and News Source: Newsthen