ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ പുറത്തിറങ്ങിയ ‘മാർക്കോ’ എന്ന ബ്ലോക്ക്ബസ്റ്ററിനുശേഷം, ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ ഈദ് റിലീസിനായി തിയേറ്ററുകളിലെത്തുന്നു. ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ എന്നിവരെ നായികാ-നായകന്മാരാക്കി, പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 28-ന് പ്രദർശനം ആരംഭിക്കും. ആക്ഷൻ നിറഞ്ഞ ഈ സിനിമയിൽ ജഗദീഷ്, സിദ്ധിഖ്, ബേബി ജീൻ, ഹരിശങ്കർ നാരായണൻ തുടങ്ങിയവരും അണിനിരക്കുന്നു.

മെയ് മാസം സിനിമാസ്വാദകർക്കും തിയേറ്ററുകൾക്കും ആഘോഷത്തിന്റെ മാസമാണ്. ‘പേട്രിയറ്റ്’, ‘ദൃശ്യം 3’ എന്നിവയോടൊപ്പം ‘കാട്ടാളൻ’ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ലിസ്റ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഭയാനക ദൃശ്യങ്ങളും, ചോരക്കളിയും, ആക്ഷൻ വെടിക്കെട്ടുകളുമൊക്കെ ഈ സിനിമയെ മലയാളത്തിലെ വലിയ ആക്ഷൻ ചിത്രമാക്കുന്നു. രവി ബസ്രൂർ ഒരുക്കിയ സംഗീതവും സിനിമയുടെ ഹൈലൈറ്റാണ്.

Photo and News Source: Malayalam Express