വാൻകൂവറിൽ (കാനഡ) നടന്ന 76-ാമത് ഫിഫ കോൺഗ്രസിൽ ഇസ്രായേൽ-പാലസ്തീൻ പ്രതിനിധികൾ തമ്മിൽ വേദിയിൽ തർക്കം പൊട്ടിപ്പുറപ്പെട്ടു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിനു ശേഷമാണ് സംഭവങ്ങൾ ആരംഭിച്ചത്. ഇസ്രായേൽ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാസിം ഷെയ്ഖ് സുലൈമാനുമായി ഫോട്ടോ സെഷനിൽ പങ്കെടുക്കാനും കൈകൊടുക്കാനും പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ മേധാവി ജിബ്രിൽ റജൂബ് വിസമ്മതിച്ചു. ‘‘ഫാഷിസവും വംശഹത്യയും വെള്ളപൂശുന്നവർക്കൊപ്പം ഫോട്ടോയെടുക്കാൻ കഴിയില്ല. ഞങ്ങൾ അനുഭവിക്കുകയാണ്,’’ എന്നാണ് റജൂബ് പറഞ്ഞത്.
പലസ്തീൻ എഫ്. എ. വൈസ് പ്രസിഡന്റ് സൂസൻ ഷലബി ഇത് സ്ഥിരീകരിച്ചു. ഇൻഫാന്റിനോ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയും പ്രതിനിധികളുടെ പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. ഫിഫ വേദിയിൽ നാടകീയ സംഭവങ്ങൾ നിറഞ്ഞു. ഫോട്ടോ സെഷനിൽ പങ്കെടുക്കാൻ വിസമ്മതിച്ച റജൂബ് വേദിയിൽനിന്ന് ഇറങ്ങിപ്പോയി.
Photo and News Source: Newsthen










