ചായ കുടിക്കുന്നത് പലരുടെയും പതിവാണ്. എന്നാൽ വെറും വയറ്റിൽ ചായ കുടിക്കുമ്പോൾ അസിഡിറ്റി, നെഞ്ചെരിച്ചിൽ, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ചായയുടെ തയ്യാറാക്കുന്ന രീതിയിലും കുടിക്കുന്ന സമയത്തും വരുത്തുന്ന ചെറിയ തെറ്റുകളാണ് ഇതിനു പിന്നിൽ. പലരും രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ വെറും വയറ്റിൽ ചായ കുടിക്കുന്നത് വയറിലെ ആസിഡ് അളവ് വർദ്ധിപ്പിക്കും. ചായ കടുപ്പമാക്കാൻ അമിതമായി തിളപ്പിക്കുന്നത് ടാനിൻ, കഫീൻ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് അസ്വസ്ഥതയ്ക്ക് കാരണമാകുന്നു.

ചായ തയ്യാറാക്കുമ്പോൾ വെള്ളം തിളച്ച ശേഷം 2-3 മിനിറ്റ് മാത്രം തിളപ്പിക്കുക. ഭക്ഷണം കഴിഞ്ഞ് 45 മിനിറ്റ് കഴിഞ്ഞേ ചായ കുടിക്കാവൂ. വീണ്ടും ചൂടാക്കി കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ചായയുടെ രാസഘടന മാറുകയും വയറിലെ അണുബാധയ്ക്കും കാരണമാകാം. അസിഡിറ്റി ഒഴിവാക്കാൻ ഈ ശീലങ്ങളിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.

Photo and News Source: Samakalika Malayalam