പതിനേഴാം നൂറ്റാണ്ടിൽ ജയ്‌പൂരിലെ രാജകീയ ശേഖരത്തിൽ ഉൾപ്പെട്ടിരുന്ന ഒരു പുരാതന ആസ്ട്രോലേബ്, ലണ്ടനിൽ നടന്ന ലേലത്തിൽ 2.75 മില്യൺ ഡോളറിന് വിറ്റു. ഈ വിൽപ്പനയെ സോത്ത്ബീസ് റെക്കോർഡ് നേട്ടമായി പ്രഖ്യാപിച്ചു.
ലേലത്തിന് മുമ്പായി ലണ്ടൻ ഗാലറികളിൽ ഈ ഉപകരണം പ്രദർശിപ്പിച്ചിരുന്നു. ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമേറിയ ആസ്ട്രോലേബാണെന്ന് സോത്ത്ബീസിലെ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ജയ്‌പൂരിലെ മഹാരാജ സവായ് മാൻ സിംഗ് രണ്ടാമന്റെ ശേഖരത്തിൽ നിന്നുള്ള ഈ ഉപകരണം, അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ മഹാറാണി ഗായത്രി ദേവിക്ക് ലഭിച്ചു.
പിന്നീട് സ്വകാര്യ ശേഖരത്തിലേക്ക് മാറിയ ഈ ഉപകരണം, നക്ഷത്രങ്ങളുടെ സ്ഥാനം നിർണ്ണയിക്കാനും, സമയം കണക്കാക്കാനും ഉപയോഗിച്ചിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. ഡോ. ഫെഡറിക്ക ഗിഗാന്റെ ഇതിനെ ആധുനിക സ്മാർട്ട്‌ഫോണിനോട് ഉപമിക്കുന്നു. നിരവധി പ്രവർത്തനങ്ങൾ സാധ്യമാക്കുന്ന ഈ ഉപകരണം, പ്രാചീന ശാസ്ത്രത്തിന്റെ മികവ് പ്രതിഫലിപ്പിക്കുന്നു.
Photo and News Source: Kairali News









