വേനൽക്കാലത്ത് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണവിഭവങ്ങളുടെ പട്ടിക പുറത്തുവിട്ടത് ഇൻസ്റ്റാമാർട്ടിന്റെ 'സമ്മർ ട്രെൻഡ്‌സ് 2026' റിപ്പോർട്ടിലൂടെയാണ്. ചൂട് കനക്കുമ്പോൾ തണുപ്പും രുചിയും തേടുന്ന ജനങ്ങളുടെ തിരഞ്ഞെടുപ്പിലാണ് ഈ വിഭവങ്ങൾ. ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട 10 സാധനങ്ങളിൽ പരമ്പരാഗത വിഭവമായ തൈരാണ് ഒന്നാമത്. ജീരമസാല സോഡ, കോൾഡ് കോഫി, കരിക്കിൻ വെള്ളം, ലസ്സി, മിൽക്ക് ഷേക്ക് തുടങ്ങിയ നാടൻ പാനീയങ്ങളും ഉൾപ്പെടുന്നു. പഴവർഗങ്ങളിൽ തണ്ണിമത്തനും മാമ്പഴവും മുന്നിൽ.
കേരളത്തിൽ കോഴിക്കോട് മാമ്പഴത്തിന് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ മധുര, ട്രിച്ചി, വിശാഖപട്ടണം എന്നിവയും മുന്നിലുണ്ട്. തൈരിനും നാടൻ പാനീയങ്ങൾക്കും ഏറ്റവുമധികം ഓർഡർ ലഭിച്ച നഗരങ്ങളിൽ കൊച്ചി, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവ ഉൾപ്പെടുന്നു. ലക്ഷക്കണക്കിന് ഓർഡറുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു.
Photo and News Source: Kairali News









