ഹൈദരാബാദിലെ സീതാറാം എന്ന 28 കാരൻ ഭാര്യയുടെ അവിഹിത ബന്ധത്തില്‍ മനംനൊന്ത് ഹുസൈൻ സാഗർ തടാകത്തില്‍ ചാടി ജീവനൊടുക്കി. 19 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ അദ്ദേഹം ഭാര്യക്ക് മൂന്ന് കാമുകന്മാരുണ്ടെന്നും അവരിലൊരാളായ രേണുകയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതായും ആരോപിച്ചു.
സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സീതാറാം ഭാര്യയുടെ അവിഹിത ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞത്. താനില്ലാത്ത ദിവസങ്ങളില്‍ കാമുകൻമാരിലൊരാള്‍ പലതവണ വീട്ടില്‍ വന്നുപോയതായും അദ്ദേഹം ആരോപിച്ചു. താന്‍ ഭാര്യയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടും ചതിക്കപ്പെട്ടതായി അദ്ദേഹം കുറിപ്പില്‍ രേഖപ്പെടുത്തി.
പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പിന്റെ ആധികാരികത, സോഷ്യല്‍മീഡിയ ദൃശ്യങ്ങള്‍, ഉന്നയിച്ച ആരോപണങ്ങള്‍ എന്നിവയെല്ലാം ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
Photo and News Source: Kerala Online News










