തിരുവനന്തപുരത്ത് നടന്ന പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൺസൺ മാവുങ്കലിനെ സഹായിച്ചെന്ന ആരോപണത്തെ തുടർന്ന് ഐജി ലക്ഷ്മണക്കെതിരെ നടന്ന വകുപ്പ് തല അന്വേഷണം അവസാനിപ്പിച്ചു. ഡിജിപി നിതിൻ അഗർവാൾ സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളൊന്നുമില്ലെന്ന് വ്യക്തമാക്കി. ജാഗ്രത കുറവുണ്ടായിരുന്നുവെന്നും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു.
മോൺസന്റെ ഇടപാടുകളിൽ നേരിട്ട് പങ്കാളിയായതോടെ ലക്ഷ്മണനെ 2021 നവംബറിൽ സസ്‌പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ മോൺസണുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്നായിരുന്നു ഈ നടപടി. 2023 ഫെബ്രുവരിയിൽ സർവീസിലേക്ക് തിരിച്ചെടുത്തെങ്കിലും സെപ്റ്റംബറിൽ വീണ്ടും സസ്‌പെൻഡ് ചെയ്യപ്പെട്ടു. 360 ദിവസത്തെ സസ്‌പെൻഷന് ശേഷമാണ് ലക്ഷ്മണനെ സർവീസിൽ തിരിച്ചെടുത്തത്. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മൺ തെലങ്കാന സ്വദേശിയാണ്.
Photo and News Source: Sathyam Online










