ഗാസയിലെ ജനങ്ങൾക്കുള്ള സഹായ കപ്പലുകളെ ഇസ്രായേൽ സൈന്യം നടുക്കടലിൽ തടഞ്ഞു. ഗ്രീസിലെ ക്രീറ്റ് ദ്വീപിന് സമീപം വെച്ച് ഇരുപതിലധികം ബോട്ടുകൾ പിടിച്ചെടുത്തു. 175 ഓളം ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുത്ത ഇസ്രായേൽ, അവരെ ഗ്രീസിലേക്ക് മാറ്റാൻ തീരുമാനിച്ചു.

'ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല'യുടെ ഭാഗമായ കപ്പലുകൾ സ്‌പെയിനിൽ നിന്ന് പുറപ്പെട്ടു. അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് ഇസ്രായേൽ സൈന്യം കപ്പലുകളിൽ അതിക്രമിച്ചു കയറി. എഞ്ചിനുകളും നാവിക ഉപകരണങ്ങളും നശിപ്പിച്ചതായി ആക്ടിവിസ്റ്റുകൾ ആരോപിച്ചു.

ഗ്രീക്ക് അധികൃതരുമായി സഹകരിച്ച് കസ്റ്റഡിയിലുള്ളവരെ ഗ്രീസിലേക്ക് മാറ്റുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദെയോൺ സാർ അറിയിച്ചു. ഗാസ തീരത്ത് ഇറങ്ങാൻ ശ്രമിക്കുന്ന ആക്ടിവിസ്റ്റുകളെ തിരികെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കാനും ഗ്രീസ് സന്നദ്ധത പ്രകടിപ്പിച്ചു.

ഈ നടപടിയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രശംസിച്ചു. 'അവർ ഇനി യൂട്യൂബിലൂടെ ഗാസ കണ്ടുകൊള്ളട്ടെ' എന്ന് പരിഹാസത്തോടെ പ്രതികരിച്ചു. ടർക്കി ഈ നടപടിയെ 'കടല്‍ക്കൊള്ള' എന്ന് വിശേഷിപ്പിച്ചു. സ്‌പെയിനും റോം, ഏഥൻസ് എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

Photo and News Source: Sathyam Online