നടി റെബ മോണിക്ക ജോണ്‍ തന്റെ സന്തോഷ വാർത്ത പങ്കിട്ടു. അമ്മയാകാനൊരുങ്ങുന്ന അവർ, തന്റെ ആരാധകരുമായി ഈ സന്തോഷം പങ്കുവെച്ചു. രണ്ടില്‍ നിന്നും മൂന്നിലേക്ക് തങ്ങളുടെ കുടുംബം വളരുന്നുവെന്ന അടിക്കുറിപ്പോടെയാണ് റെബ ഈ വാർത്ത പങ്കുവെച്ചത്.

മനോഹരമായ ഫോട്ടോഷൂട്ടും അവർ പങ്കുവച്ചു. ''ഞങ്ങള്‍ രണ്ടില്‍ നിന്നും മൂന്ന് ആയി വളരുന്ന ഹല്ലേലൂയ. ഈ അത്ഭുതകരമായ സമ്മാനത്തിന് കർത്താവിന് നന്ദി പറയുന്നു. ഈ പ്രത്യേക യാത്രയ്ക്ക് നിങ്ങളുടെ എല്ലാവരുടേയും സ്നേഹവും അനുഗ്രഹങ്ങളും തേടുന്നു'' എന്നാണ് അവർ കുറിപ്പിൽ പറഞ്ഞത്. ഭർത്താവ് ജോമോനൊപ്പം കടൽക്കരയിൽ നിന്നും പകര്‍ത്തിയ മനോഹരമായ ചിത്രങ്ങളാണ് അവർ പങ്കുവെച്ചത്.

താരത്തിന്റെ ഈ സന്തോഷ സന്ദേശം പിന്നാലെ ആരാധകരുടെ പ്രതികരണങ്ങൾക്കും വഴിയൊരുക്കി. മലയാളത്തിലൂടെ കരിയർ ആരംഭിച്ച തെന്നിന്ത്യയിലാകെ സാന്നിധ്യം അറിയിച്ച നടിയാണ് റെബ മോണിക്ക. 2022-ൽ വിവാഹിതരായ അവർ, പ്രണയവിവാഹമായിരുന്നു. വിവാഹശേഷവും അഭിനയരംഗത്ത് സജീവമായി തുടരുന്നു.

Photo and News Source: Samakalika Malayalam