തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നതോടെ ഏഴു ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64. 5 മുതൽ 115. 5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. നാളെയും മറ്റന്നാളും പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റും പ്രവചിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജനങ്ങളെ ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുന്നു. മധ്യ, വടക്കൻ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തി പ്രാപിക്കുന്നത്. തിങ്കളാഴ്ചയോടെ പാലക്കാട്, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് കരുതുന്നു. ജനങ്ങളോട് സുരക്ഷാ നടപടികൾ സ്വീകരിക്കാൻ അധികൃതര്‍ ആവശ്യപ്പെടുന്നു.

Photo and News Source: Samakalika Malayalam