വാഷിംഗ്ടണിൽ വെച്ച് മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, ഇറാൻ ഒരു കരാറിൽ ഏർപ്പെടാൻ വെമ്പുകയാണെന്ന് ആരോപിച്ചു. ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരിക്കയാണെന്നും ഉപരോധം കാരണം അവരുടെ എണ്ണ വിപണി തകർന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ ഡ്രോൺ ഫാക്ടറികൾ 82 ശതമാനം പ്രവർത്തനരഹിതമായെന്നും മിസൈൽ ഫാക്ടറികൾ 90 ശതമാനം പ്രവർത്തനരഹിതമായെന്നും ട്രംപ് വെളിപ്പെടുത്തി. ഇറാന്റെ സൈന്യം പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം ആവർത്തിച്ചു. ഇറാൻ ആണവ പദ്ധതി സിവിലിയൻ ഉപയോഗത്തിനേ ഉള്ളതെന്നാലും ആണവായുധ വികസനത്തിന് അവരെ അനുവദിക്കില്ലെന്നും അദ്ദേഹം വാദിച്ചു.

ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും പക്ഷേ അതിന്റെ യഥാർത്ഥ സ്ഥിതി കുറച്ചുപേർക്ക് മാത്രമേ അറിയൂവെന്നും റിപ്പബ്ലിക്കൻ നേതാവ് സമ്മതിച്ചു. ഇറാന്റെ നേതൃത്വ ഘടനയെക്കുറിച്ച് അനിശ്ചിതത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Photo and News Source: Janmabhumi