ഭാരതീയ പാരമ്പര്യത്തിൽ എല്ലാ പ്രവർത്തനത്തിനും അടിസ്ഥാന ദേവതാസങ്കല്‍പ്പമുണ്ട്. സരസ്വതീദേവിയെ ജ്ഞാനത്തിന്റെയും കലകളുടെയും അധിദേവതയായും, വിശ്വകര്‍മ്മാവിനെ തൊഴിലാളികളുടെ ആരാധ്യദേവനായും കണക്കാക്കുന്നു. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ടവർ ധന്വന്തരിയെ പൂജിക്കുന്നു. അതുപോലെ, ദേവര്‍ഷി നാരദനെ സൃഷ്ടിയിലെ ആദ്യത്തെ വാർത്താവിനിമയ ഉപജ്ഞാതാവായി കരുതുന്നു.

വൈശാഖമാസത്തിലെ കൃഷ്ണപക്ഷത്തിലെ ദ്വിതീയ ദിനമാണ് ദേവര്‍ഷി നാരദജയന്തി. മാധ്യമങ്ങളുടെ പ്രാഥമികധർമ്മം വിവരങ്ങളുടെയും വാർത്തകളുടെയും വിനിമയമാണ്. ആശയവിനിമയ രംഗത്ത് പുരോഗതി പ്രാപിച്ചതോടെ അത് പ്രിന്റ്, ഇലക്ട്രോണിക്, വെബ്, സോഷ്യൽ മീഡിയ എന്നീ രൂപങ്ങളിലേക്ക് പരിണമിച്ചു.

പുരാതനകാലത്ത് ആശയവിനിമയം പ്രധാനമായും നേരിട്ടുള്ള സംഭാഷണത്തിലൂടെയായിരുന്നു. തീർത്ഥാടനങ്ങൾ, പൊതുപരിപാടികൾ, മേളകൾ എന്നിവയിലൂടെ ആളുകൾ വിവരങ്ങൾ കൈമാറി. ദേവര്‍ഷി നാരദനാകട്ടെ, വിവിധ സ്ഥലങ്ങളിലെ വർത്തമാന, ഭൂതകാല, ഭാവി വിവരങ്ങൾ നല്‍കിയിരുന്നു. ഭാവി പ്രവചിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷപാതമില്ലാതെ പൊതുനന്മയ്ക്കായി അദ്ദേഹം ആശയവിനിമയം നടത്തി. ഒരു ഉത്തമ വാർത്താവിനിമയക്കാരനും സംവാദകനുമായി മൂന്ന് ലോകങ്ങളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

Photo and News Source: Janmabhumi