എറണാകുളം കരിമുഗളിൽ നിന്ന് കാണാതായ 13 വയസുകാരിയെ പോലീസ് തിരിച്ചറിഞ്ഞു. നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതോടെ മാതാപിതാക്കൾ ആശ്വാസം പ്രാപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വീടുവിട്ടിറങ്ങിയ പെൺകുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് പോലീസ് കുട്ടിയെ കണ്ടെത്തിയത്. നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കുട്ടിയെ കണ്ടതായി വിവരം ലഭിച്ച പോലീസ്, തുടർന്ന് സ്റ്റേഷനിൽ എത്തി.
കുട്ടിയുടെ ചിത്രം മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു. കുട്ടിയെ തിരിച്ചറിഞ്ഞതോടെ മാതാപിതാക്കൾ സ്റ്റേഷനിലെത്തി കുട്ടിയെ സ്വീകരിച്ചു.
Photo and News Source: Siraj Live










