ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാൻ ശർമയുടെ പാസ്പോർട്ട് സംബന്ധിച്ച കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്കെതിരെ ഉയർന്ന പരാമർശത്തെ തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വിധിപറയാൻ മാറ്റി.

ഗുവാഹാട്ടി ഹൈക്കോടതി പവൻ ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയിലെത്തിയത്. ഖേരയുടെ പരാമർശം വിചാരണയിൽ തെളിയണമെന്നും അദ്ദേഹത്തെ അറസ്റ്റുചെയ്യേണ്ടതില്ലെന്നുമാണ് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി വാദിച്ചത്.

എന്നാൽ, അസം സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മുൻകൂർ ജാമ്യത്തെ എതിർത്തു. മുഖ്യമন্ত্রിയുടെ ഭാര്യയുടെ വ്യാജ പാസ്പോർട്ടാണ് ഖേര പ്രദർശിപ്പിച്ചതെന്നും അതൊന്നും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നുമാണ് മേത്ത ആരോപിച്ചത്.

ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വിധിപറയാൻ മാറ്റി. മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ഒന്നിലധികം രാജ്യങ്ങളുടെ പാസ്പോർട്ടും വിദേശ ആസ്തിയും ഉണ്ടെന്നാണ് ഖേര ആരോപിച്ചത്.

Photo and News Source: Mathrubhumi