വാഷിങ്ടണിൽ നിന്നും ഇറാനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവ കരാറിൽ ഒപ്പുവെക്കാതിരുന്നാൽ ഇറാനെ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സമ്പൂർണ വിജയമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ യുദ്ധഭീഷണിക്ക് ശേഷം, ഇറാൻ തലസ്ഥാനമായ തെഹ്റാന്റെ വിവിധ ഭാഗങ്ങളിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കി. 24 മണിക്കൂറിനുള്ളിൽ 6500 ടൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും അമേരിക്ക ഇസ്രായേലിൽ എത്തിച്ചതായി കാറ്റ്സ് വെളിപ്പെടുത്തി.

ആക്രമണ പദ്ധതി സംബന്ധിച്ച പ്ലാൻ വിലയിരുത്താൻ യുഎസ് സെൻട്രൽ കമാൻഡ് മേധാവി ട്രംപുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ സാഹചര്യം വഷളാകുന്നതോടെ, പ്രദേശത്ത് യുദ്ധ സാധ്യതകൾ വർധിച്ചു വരുന്നു.

Photo and News Source: Sathyam Online