ഉപ്പിലെ സോഡിയം അമിതമായി കഴിക്കുന്നത് ശരീരത്തിൽ ജലാംശം വർദ്ധിപ്പിച്ച് രക്തസമ്മർദ്ദം ഉയരാൻ കാരണമാകുന്നു. ഇത് ഹൃദയത്തിന് അധികയാസം നൽകുകയും ഹൃദയാഘാത സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
രക്തസമ്മർദ്ദം കൂടുന്നത് പക്ഷാഘാതം പോലുള്ള ഗുരുതര രോഗങ്ങൾക്ക് വഴിതെളിക്കും. കൂടാതെ, വൃക്കകളെയും ദോഷകരമായി ബാധിക്കുകയും വൃക്കരോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
തലച്ചോറിന്റെ പ്രവർത്തനത്തെയും ഉപ്പ് ബാധിക്കാറുണ്ട്. ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യതയും ഉപ്പ് അമിതമായി കഴിക്കുന്നതുമൂലം വർധിക്കുന്നു. ഇത് എല്ലുകളെ ദുർബലമാക്കുന്നു.
Photo and News Source: Sathyam Online









