സിനിമയുടെ സാമ്പത്തിക പരാജയത്തോടെ നടൻ സുബീഷ് സുധി കടക്കാരുടെ പിടിയിലായെന്നും, വീട് ജപ്തിയിലാണെന്നും വെളിപ്പെടുത്തി. രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. 2024 മാർച്ചിൽ റിലീസ് ചെയ്ത ‘ഭാരത സർക്കാർ ഉത്പന്നം’ എന്ന ചിത്രം ആദ്യം ‘ഒരു സർക്കാർ ഉത്പന്നം’ എന്ന പേരിലായിരുന്നു. സെൻസർ ബോർഡ് നിർദ്ദേശത്തെ തുടർന്ന് പേര് മാറ്റി. റിവ്യൂവേഴ്സ് മികച്ച അഭിപ്രായം പറഞ്ഞെങ്കിലും തിയേറ്ററുകളിൽ പരാജയപ്പെട്ടു.
സുബീഷും സുഹൃത്തുക്കളും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സ്വപ്നങ്ങൾക്കു പിന്നാലെ പോയി ജീവിതം മുന്നോട്ട് പോകാത്ത അവസ്ഥയിലാണ് അദ്ദേഹം ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. 80-ൽ അധികം സിനിമകളിൽ അഭിനയിച്ച സുബീഷ്, ഒരു ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയവനാണ്.
Photo and News Source: Asianet News










