ചൂടുകാലത്ത് തണുപ്പിനായി ആശ്രയിക്കുന്ന ഐസ്‌ക്രീമിന്റെ വില വർദ്ധിക്കാൻ പോകുന്നു. പശ്ചിമേഷ്യയിലെ സംഘർഷവും വിതരണ തടസ്സങ്ങളും കാരണമാണ് ഈ മാറ്റം. ഇറാൻ-അമേരിക്ക തർക്കം അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറച്ചു. അണ്ടിപ്പരിപ്പും ഡ്രൈ ഫ്രൂട്ട്സും 15% മുതൽ 22% വരെ വില ഉയർന്നിരിക്കുന്നു.

ചോക്ലേറ്റിന്റെ പ്രധാന ചേരുവയായ കൊക്കോയുടെ വിതരണം തടസ്സപ്പെട്ടു. ഹേസൽനട്ട് വില 75% വരെ ഉയർന്നതോടെ നിർമ്മാതാക്കൾ സമ്മർദ്ദത്തിലായി. കടൽമാർഗ ചരക്കുനീക്കം തടസ്സപ്പെട്ടതിനെ തുടർന്ന് വിമാനമാർഗം ചരക്ക് എത്തിക്കേണ്ടിവരുന്നു. ഇത് ഗതാഗതച്ചെലവും പാക്കേജിംഗ് വിലയും വർധിപ്പിച്ചു.

തെർമോകോൾ ബോക്സുകളുടെ വിലയും ഉയർന്നതിനാൽ സംഭരണച്ചെലവ് വർധിച്ചു. സീസൺ സമയമായതിനാൽ വില വർധനവ് ഒഴിവാക്കാൻ കമ്പനികൾ ശ്രമിക്കുന്നു. എന്നാൽ ലാഭം കുറഞ്ഞതോടെ പ്രതിസന്ധി രൂക്ഷമാകുന്നു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാനാവാത്തതിനാൽ ചില കമ്പനികൾ വില ഉയർത്താൻ നിർബന്ധിതരാകുന്നു. അടുത്ത മാസങ്ങളിൽ പ്രീമിയം ഐസ്‌ക്രീമിന്റെയും ഹേസൽനട്ട് ചോക്ലേറ്റിന്റെ വില കൂടും.

Photo and News Source: Media Mangalam