കടുത്തുരുത്തി: ഓമല്ലൂര്‍ കനാല്‍ ഗ്രൗണ്ടില്‍ വൈകുന്നേരം അഞ്ചുമുതൽ ഒമ്പതുവരെ ‘സമ്മര്‍ ഗ്രീന്‍-2026’ എന്ന ഫുഡ് ഫെസ്റ്റ് ആരംഭിച്ചു. ടിവി ചാനലുകളിലെ കലാകാരന്മാരുടെ കലാസന്ധ്യകളും, വിവിധ രുചികളുടെ ഭക്ഷണ സ്റ്റാളുകളും, ഒട്ടക സവാരി പോലുള്ള വിനോദ പരിപാടികളും ഫെസ്റ്റിനെ ശ്രദ്ധേയമാക്കുന്നു.
ഫെസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മുണ്ടക്കയില്‍ നിര്‍വഹിച്ചു. പ്രമുഖ നടനും സംവിധായകനുമായ ദിലീഷ് പോത്തൻ കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയര്‍മാനും പ്രസിഡന്റുമായ അഡ്വ ജെയ്സണ്‍ പാളിയില്‍ അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികളായ ആന്‍മരിയ ജോര്‍ജ്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ഷെര്‍ലിന്‍ ജോസ്, ബിന്ദു ജിജി, സോണിയ മോന്‍സ്, ഫെസ്റ്റ് കണ്‍വീനർ ജെയ്‌മോന്‍ ചിറയില്‍, ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു. ഭക്ഷണ രുചികളും വിനോദ പരിപാടികളും നിറഞ്ഞ ഈ ഫെസ്റ്റ് പ്രദേശവാസികളെ ആകർഷിച്ചു.
Photo and News Source: Sathyam Online









