കൊച്ചിയിലെ കുസാറ്റ് സ്വകാര്യ ഹോസ്റ്റലില്‍ ബി.ടെക് അവസാന വർഷ വിദ്യാര്‍ഥിനി കെ.എസ് ദർശന മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് സർവകലാശാല വൈസ് ചാൻസലറുടെ റിപ്പോർട്ട് തേടി.

തൊട്ടു മുമ്പ്, കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ ഹോസ്റ്റലില്‍ ആലപ്പുഴ സ്വദേശി ധനുഷ് (21) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ഹോസ്റ്റലിലെ ജനാല കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Photo and News Source: Kerala Online News