ബിജ്നോറിലെ 28 വയസ്സുകാരി മോണിക്ക ആത്മഹത്യ ചെയ്തു. ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്ന സൈബര്‍ കുറ്റകൃത്യത്തിന്റെ ഭാഗമായി, സൈബര്‍ തട്ടിപ്പുകാര്‍ അവളെ മാനസികമായി പീഡിപ്പിച്ചു. ഭർത്താവ് ജോലിക്കായി പോയ സമയത്ത് രാത്രിയിൽ മോണിക്ക ജീവനൊടുക്കി. രണ്ട് മക്കളും മുറിയില്‍ ഉറങ്ങുമ്പോൾ അവൾ മരിച്ചു. കുടുംബാംഗങ്ങള്‍ ആദ്യം ആത്മഹത്യയാണെന്ന് കരുതി സംസ്‌കാര ചടങ്ങുകള്‍ നടത്തി. പിന്നീട് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പും ഫോണ്‍ രേഖകളും ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി.

‘ക്ഷമിക്കണം ജിയാ, അമ്മയ്‌ക്ക് മരിക്കേണ്ടി വരും’ എന്ന് ഇളയ മകളോട് മോണിക്ക കുറിപ്പില്‍ എഴുതി. ‘എനിക്ക് നിങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഒരാള്‍ എന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു. നിരന്തരമായ സമ്മര്‍ദ്ദം കാരണം ഞാന്‍ ഈ കടുംകൈ ചെയ്യുന്നു. ദയവായി എന്നോട് ക്ഷമിക്കുക’ എന്നും കുറിപ്പില്‍ പറഞ്ഞു. യുവതിയുടെ ഫോണില്‍ അഞ്ച് വ്യത്യസ്ത നമ്പറുകളില്‍ നിന്നുള്ള വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും കണ്ടെത്തി. ക്രൈംബ്രാഞ്ച് എന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാര്‍, പെണ്‍വാണിഭ കേസില്‍ മോണിക്ക പ്രതിയാണെന്ന് വിശ്വസിപ്പിച്ചു. ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്ന തന്ത്രമുപയോഗിച്ച് അവരെ മുറിയില്‍ തളച്ചിടുകയും വന്‍തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Photo and News Source: Janam TV