വൺപ്ലസ് പാഡ് 4 പുറത്തിറക്കിയതോടെ ഇന്ത്യൻ ടാബ്‌ലെറ്റ് വിപണിയിൽ വൻപ്ലസ് തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഈ ടാബ്‌ലെറ്റിൽ ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റമായ ഓക്സിജൻ OS 16 ഉൾക്കൊള്ളുന്നു.
13.2 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 144Hz റിഫ്രഷ് റേറ്റും മികച്ച ദൃശ്യാനുഭവം നൽകുന്നു. 13,380 mAh ബാറ്ററി വൻപ്ലസ് ഉപകരണങ്ങളിൽ ഏറ്റവും വലിയതാണ്. 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ വേഗത്തിൽ ചാർജ് ചെയ്യാനും ദീർഘനേരം ഉപയോഗിക്കാനും കഴിയും.
ടാസ്‌ക്കുകൾ എളുപ്പമാക്കുന്നതിനായി പിസിക്ക് സമാനമായ മൾട്ടി ടാസ്‌കിംഗ് സൗകര്യങ്ങൾ ലഭ്യമാണ്. ഒരേസമയം ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കാനും വിൻഡോകളുടെ വലിപ്പം മാറ്റാനുമുള്ള സൗകര്യം പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും പ്രയോജനകരമാണ്. ഡ്രാഗ് ആൻഡ് ഡ്രോപ്പ്, മെച്ചപ്പെടുത്തിയ ഫയൽ മാനേജ്‌മെന്റ്, ഒ.ടി.ജി പിന്തുണ എന്നിവ ടാബ്‌ലെറ്റിനെ ലാപ്ടോപ്പിന് പകരക്കാരനാക്കുന്നു.
16,000 പ്രഷർ ലെവലുകളുള്ള വൺപ്ലസ് സ്റ്റൈലോ പ്രോയും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത ടിപ്പുകൾ ഉപയോഗിച്ച് എഴുത്തിനും ഡ്രോയിംഗിനും പ്രത്യേക അനുഭവം ലഭിക്കുന്നു. ഇന്ത്യയിൽ 54,999 രൂപ മുതൽ വില ആരംഭിക്കുന്നു. 8GB+256GB മോഡലിന് 54,999 രൂപയും 12GB+512GB വേരിയന്റിന് 59,999 രൂപയുമാണ് വില. മെയ് 5 മുതൽ ആമസോൺ, ഫ്ലിപ്കാർട്ട്, വൺപ്ലസ് സ്റ്റോറുകൾ വഴി വാങ്ങാം. ലോഞ്ച് ഓഫറിൽ 5,499 രൂപയുടെ ഇടിവുമുണ്ട്.
Photo and News Source: Malayalam Express










