കൊൽക്കത്ത: ബംഗാളിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച എക്‌സിറ്റ് പോളുകളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി തൃണമൂൽ പ്രവർത്തകർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. മെയ് നാലിന് കൗണ്ടിംഗ് നടക്കുമ്പോൾ 24 മണിക്കൂറും കാവൽ നിൽക്കാൻ അവർ ആവശ്യപ്പെട്ടു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുഴുവൻ സമയത്തെയും നിരീക്ഷണം ഉറപ്പാക്കാൻ സ്ഥാനാർത്ഥികളും നേതാക്കളും നേരിട്ട് പങ്കെടുക്കണമെന്ന് മമത വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് അവർ നിർദ്ദേശം പുറപ്പെടുവിച്ചത്. ബിജെപി അധികാരത്തിലേറുമെന്ന പ്രവചനങ്ങളെ മമത നിരാകരിച്ചു.

തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ നിരുത്സാഹപ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്ന് അവർ ആരോപിച്ചു. '226 സീറ്റുകൾ കടക്കുമെന്നും ബിജെപിക്ക് തൃണമൂൽ മുന്നേറ്റം തടയാനാവില്ലെന്നും അവർക്കറിയാം' എന്ന് മമത പറഞ്ഞു. പ്രവർത്തകർക്ക് രാത്രികാലങ്ങളിൽ സ്വയം കാവൽ ഏറ്റെടുക്കാൻ നിർദ്ദേശിച്ചു. 'രാത്രി മുഴുവൻ ഉണർന്നിരിക്കുക, അടുത്ത ടീമിന് ചുമതല കൈമാറിയ ശേഷം മാത്രം ഉറങ്ങുക' എന്ന് അവർ ആവശ്യപ്പെട്ടു.

Photo and News Source: Mathrubhumi