ന്യൂയോർക്ക്: അമേരിക്കയിലെ പ്രമുഖ ബാങ്കായ ജെപി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയായ ലോർണ ഹജ്ദിനി (37) എന്ന എക്സിക്യൂട്ടിവ് ഡയറക്ടറെതിരെ ഒരു സഹപ്രവർത്തകൻ ലൈംഗികാതിക്രമ പരാതി നൽകിയിരിക്കുന്നു.
ലൈംഗികവൃത്തിക്കായി നിർബന്ധിച്ചെന്നും, മയക്കുമരുന്ന് നൽകി ലൈംഗികമായി ഉപദ്രവിച്ചെന്നും, വംശീയമായി അധിക്ഷേപിച്ചെന്നുമാണ് പരാതിയിൽ ആരോപണം. പരാതിക്കാരൻ 2024-ൽ ജോലിയിൽ പ്രവേശിച്ചതിനുശേഷം 2024 മേയ് മാസത്തിലാണ് ലോർണയുടെ അതിക്രമം ആരംഭിച്ചത്. പരാതിക്കാരന്റെ മേശയ്ക്കരികെ പേന നിലത്തേക്കിട്ട് അത് എടുക്കാൻ കുനിയുകയും, കാലിൽ പിടിച്ച് ഞെരിക്കുകയും ചെയ്തു. തുടർന്ന് 'നീ കോളേജിൽ ബാസ്കറ്റ് ബോൾ കളിക്കാറുണ്ടോ' എന്ന ചോദ്യവും ഉയർന്നു.
മറ്റൊരു സന്ദർഭത്തിൽ ലോർണ പരാതിക്കാരനെ മദ്യപിക്കാൻ ക്ഷണിക്കുകയും, വിസമ്മതിച്ചതോടെ ക്ഷുഭിതയായി. 'തന്നോടൊപ്പം വന്നില്ലെങ്കിൽ നിന്നെ നശിപ്പിക്കും' എന്ന ഭീഷണിയുമുണ്ടായി. തന്റെ ആവശ്യങ്ങൾ അംഗീകരിക്കാത്താൽ ജോലിയിൽ പ്രതികാര നടപടി സ്വീകരിക്കുമെന്നും ഭീഷണിയുണ്ടായി. പരാതിക്കാരൻ 2024 മാർച്ചിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും, ഏപ്രിലിൽ ലോർണ ടീമിൽ ചേർന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
Photo and News Source: Mathrubhumi










