കോഴിക്കോട്:

ബന്ധുക്കൾ പൊലീസിനെ കാണിച്ചില്ലെന്ന പരാതി സമർപ്പിച്ചു. താമരശ്ശേരി പുതുപ്പാടി സ്വദേശിയായ കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിന്‍ തൊടിയില്‍ കെ ടി സുലൈമാന്റെ മകന്‍ നിഷാല്‍ സല്‍മാനെ (22) ആണ് കാണാതായത്. രാവിലെ 10.30 മുതല്‍ കാണാതായെന്നാണ് ബന്ധുക്കൾ പരാതി സമർപ്പിച്ചത്.

കാന്‍സർ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി സല്‍മാന്‍ ചികിത്സയിലായിരുന്നു. കാലിലായിരുന്നു രോഗം കണ്ടെത്തിയത്. ശ്വാസകോശത്തിലേക്കും പടരുന്ന അവസ്ഥയിലായതിനാല്‍ കാല്‍ മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ മനോവിഷമത്തില്‍ എവിടേക്കെങ്കിലും പോയതാകാം എന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. ഫോണ്‍ കൈവശമില്ലാത്തതിനാല്‍ ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. യുവാവിനെക്കുറിച്ച് വിവരമുണ്ടെങ്കില്‍ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

Photo and News Source: Samakalika Malayalam