കൊച്ചി: സിനിമാ രംഗത്തെ കനത്ത സാമ്പത്തിക പ്രതിസന്ധി നടൻ സുബീഷ് സുധിയെ ബാധിച്ചിട്ടുണ്ട്. കടബാധ്യതകൾ താങ്ങാനാവാതെ രണ്ടു തവണ ആത്മഹത്യാ ശ്രമം നടത്തിയ അദ്ദേഹം, സുഹൃത്തുക്കളുടെയും പോലീസിന്റെയും ഇടപെടലിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തി. എൺപതോളം ചിത്രങ്ങളിൽ വേഷമിട്ട സുബീഷിന്റെ ആദ്യ നായകനായ ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന ചിത്രം തുടക്കം മുതൽ പ്രതിസന്ധികളിലായിരുന്നു.
ചിത്രത്തിന്റെ പേരിൽ നിന്നു ‘ഭാരതം’ എന്ന വാക്ക് സെൻസർ ബോർഡ് ഒഴിവാക്കിയത് റിലീസിന് മുന്പ് തിരിച്ചടിയായി. റിലീസ് സമയത്ത് തിരക്കഥാകൃത്ത് നിസാം അന്തരിച്ചു. ‘പ്രേമലു’, ‘മഞ്ഞുമ്മൽ ബോയ്സ്’ പോലുള്ള ഹിറ്റുകൾ തരംഗമായിരുന്നപ്പോൾ ചെറിയ ചിത്രം റിലീസ് ചെയ്യപ്പെടുകയായിരുന്നു. പരീക്ഷാകാലവും നോമ്പ് മാസവും സിനിമയുടെ വിജയത്തെ ബാധിച്ചു.
ബോംബെയിൽ വിതരണാവകാശത്തിനായി പോയപ്പോൾ ഏജന്റുമാർ പണം വാങ്ങി പറ്റിച്ചതായും സുബീഷ് വെളിപ്പെടുത്തി. ചിത്രം പരാജയപ്പെട്ടതോടെ കടം നൽകിയവർ നിയമനടപടികളിലേക്ക് മുന്നോട്ടുപോയി. ‘എന്റെ വീട് ഇപ്പോൾ ജപ്തി ഭീഷണിയിലുണ്ട്. കേസ് നിലവിൽ വാറണ്ട് ആയി. എപ്പോൾ വേണമെങ്കിലും ജയിലിലാകാം. കടം തന്നവർ നിരന്തരം വിളിക്കുന്നു. നല്ല കാലത്ത് കൂടെയുണ്ടായിരുന്നവർ പോലും ഇപ്പോൾ ഫോൺ എടുക്കുന്നില്ല,’ എന്ന് അദ്ദേഹം വെളിപ്പെടുത്തി.
Photo and News Source: Janam TV










