കാസറഗോഡ് ജില്ലയിലെ എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. ശരത്-അജിത ദമ്പതികളുടെ മകളായ ഋതുചന്ദ്രയായിരുന്നു മരിച്ചത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം. കളിക്കിടെ കളിപ്പാട്ടം മരപ്പലകകളുടെ ഇടയിലേക്ക് വീണു. അത് എടുക്കാൻ ശ്രമിക്കുന്നതിനിടെ, പലകകളുടെ ഇടയിലുള്ള മൂര്ഖൻ കടിച്ചു. തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണമുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
സംസ്ഥാനത്ത് പാമ്പുകടിയേറ്റ മരണങ്ങളുടെ എണ്ണം വീണ്ടും ഉയർന്നതായി കരുതപ്പെടുന്നു.
Photo and News Source: Sathyam Online










